24.3 C
Kottayam
Tuesday, November 26, 2024

സർജറിയ്ക്ക് പിന്നാലെ വലിയ മാനസിക ബുദ്ധിമുട്ട്; തുടർ ചികിത്സ ആവശ്യമാണ്; സിഐഎസ്എഫ് ഓഫീസറോട് ദേഷ്യപ്പെട്ടതിന്റെ കാരണം തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

Must read

കൊച്ചി: തായ്‌ലൻഡ് യാത്രയ്ക്കിടെ വിമാനത്താവളത്തിൽവച്ച് സിഐഎസ്എഫ് ഓഫീസറോട് ക്ഷുഭിതയായതിന്റെ കാരണം വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്. സ്വന്തം ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ ഈ ഇടെയായി വലിയ മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് നടി പറയുന്നത്.

അടുത്തിടെ താരം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിന്റെ അനന്തരഫലമായിട്ടാണ് തന്റെ ഈ സ്വഭാവം എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഓവറിയും ഗർഭപാത്രവും നീക്കം ചെയ്യുന്ന സർജറിയ്ക്ക് ആയിരുന്നു മഞ്ജു വിധേയയായത്. ഈ ആരോഗ്യപ്രശ്‌നങ്ങൾ മറികടക്കാൻ തുടർ ചികിത്സ ആവശ്യമായി വേണമെന്നാണ് കരുതുന്നത് എന്നും നടി വിശദമാക്കുന്നു.

തായ്‌ലൻഡിൽ നിന്നും തിരിച്ചുവരുന്നതിനിടെ ആയിരുന്നു സിഐഎസ്എഫ് ഓഫീസറുമായി തർക്കം ഉണ്ടായത്. അവിടെ നിന്നും ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. അവർ അത് സിപ്‌ലോക്ക് ഉള്ള കവറിൽ അല്ല തന്നത്. അത് അവരുടെ ഭാഗത്തുള്ള പിഴവാണ്. ഈ കുപ്പി ഷോൾർ ബാഗിൽവച്ചു. ഈ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് സിഐഎസ്എഫ് ഓഫീസർ പറഞ്ഞു. ഇതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

ആ ഓഫീസർ വളരെ കൂളായിട്ട് ആയിരുന്നു എന്നോട് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ ഞാൻ ദേഷ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സിമി എന്തിനാണ് ബഹളംവയ്ക്കുന്നത് എന്ന് ചോദിച്ചു. പ്രശ്‌നം പരിഹരിച്ച് വിമാനത്തിൽ കയറിയ എന്നോട് ‘ നീ വളരെ ബോറാകുന്നുണ്ടെന്ന് ‘ പറഞ്ഞു. അപ്പോഴാണ് മാറ്റത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കാൻ ആരംഭിച്ചത്.

ഓവറിയും യൂട്രസും നീക്കം ചെയ്തുള്ള സർജറിയ്ക്ക് പിന്നാലെ വലിയ മാനസിക പ്രശ്‌നങ്ങൾ ആയിരുന്നു അനുഭവിക്കേണ്ടിവന്നത്. സർജറിയുടെ സമയത്ത് എന്റെ തലച്ചോറൊക്കെ പിരിപിരികൂടുന്ന അവസ്ഥയിൽ ആയിരുന്നു. ചൂടും വിയർപ്പും ഉണ്ട്. ഹോർമോൺ ചികിത്സ തുടങ്ങിയ ശേഷം ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ടെന്നും മഞ്ജു പത്രോസ് പറഞ്ഞു. മാനസികാവസ്ഥ ശരിയാകാൻ തുടർ ചികിത്സ ആവശ്യമാണെന്നും മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

ശോഭ സുരേന്ദ്രൻ കോണ്‍ഗ്രസിലേക്ക്? ചരട് വലിച്ച് സന്ദീപ് വാര്യര്‍; ഓപ്പറേഷൻ ‘ഹസ്ത’ തുടരുന്നു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് ഉണ്ടായതും. സി കൃഷ്ണകുമാറും...

Popular this week