കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കുക എന്നത് അദ്ദേഹത്തിന്റെ അവകാശമാണ് എന്ന് അഭിഭാഷക ടി ബി മിനി. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടി ബി മിനി. മഞ്ജു വാര്യരെ കേസിലെ പ്രധാന സാക്ഷി എന്ന നിലയിലാണ് വിസ്തരിച്ചത് എന്നും അവര്‍ വ്യക്തമാക്കി.
മഞ്ജു വാര്യര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടാകും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതില്‍ ഭാര്യ, ഭര്‍ത്താവ് എന്നൊന്നുമല്ലല്ലോ സാക്ഷി എന്നാണല്ലോ. പ്രോസിക്യൂഷന് കേസ് തെളിയിക്കുന്നതിന് ആവശ്യമായ സാക്ഷികളെ കൊണ്ടുവരാന്‍ ആയിട്ടുള്ള അവകാശമുണ്ട്. ആ അവകാശം ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്തതാണ്. 100 ശതമാനം വിശ്വാസമുള്ള സാക്ഷികളെ കൊണ്ടുവരുന്നു. കാര്യങ്ങളെല്ലാം കൃത്യമായിട്ട് ചെയ്യുന്നു.
അതുപോലെ തന്നെ പ്രതികളുടെ വക്കീല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ക്രോസ് വിസ്താരം നടത്തുന്നുണ്ട്. ഇന്നിപ്പോള്‍ മഞ്ജു വാര്യരുടേത് അവസാനിച്ചു. അവര്‍ അത്രയും ബിസിയായിട്ടുള്ള സ്ത്രീയല്ലേ. അവര്‍ വിറ്റ്‌നസായിട്ട് ഒരുപാട് കാര്യങ്ങള്‍ ഇല്ല എന്ന് തോന്നുന്നു. ശബ്ദം ഒക്കെ നോക്കാനേ ഉള്ളൂ. ഡിഫന്‍സ് എത്ര ദിവസം വേണമെങ്കില്‍ ക്രോസ് ചെയ്‌തോട്ടെ. കാരണം ക്രോസ് ചെയ്യുക എന്നുള്ളത് അത് പ്രതിയുടെ റൈറ്റ് ആണ്.
അത് ഈ കേസില്‍ മാത്രമല്ല. എല്ലാ കേസിലും ആ റൈറ്റ് ഉള്ളത് കൊണ്ട് അങ്ങനെ തന്നെ നിലനില്‍ക്കുന്നതാണ് അതിന്റെ ശരി. അതേസമയം അനാവശ്യമായി, ദിവസങ്ങളോളം ക്രോസ് ചെയ്യുകയും എന്നിട്ട് പ്രോസിക്യൂഷനാണ്. അതിജീവിതയാണ് ഇത് നീട്ടിക്കൊണ്ട് പോകുന്നത് എന്ന് പറയാതിരിക്കുകയും ആണ് ചെയ്യേണ്ട മര്യാദ എന്ന് പറയുന്നത്. മറ്റ് കാര്യങ്ങളെ സംബന്ധിച്ച് അവര്‍ അവരുടെ വഴിക്ക് അവരുടെ പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള കോണ്‍ട്രാഡിക്ഷന്‍സ് ഉണ്ടാക്കാന്‍ വേണ്ടിയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുക.
സാക്ഷികളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണല്ലോ കോണ്‍ട്രാഡിക്ഷന്‍സ് ഉണ്ടാകുന്നത്. അതിനുള്ള ശ്രമമാണ് ചെയ്യുന്നത്. ആ നിലയില്‍ അതൊന്നും നമുക്ക് നിഷേധിക്കേണ്ട കാര്യമില്ല. അഭിഭാഷകരെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള പരാതി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. 390 പെറ്റീഷന്‍ തന്നെയാണോ വേണ്ടത് അതോ ഹൈക്കോടതിയിലേക്ക് നേരിട്ട് കടക്കുന്ന തീരുമാനത്തിലെത്താന്‍ പറ്റുമോ എന്നൊക്കെ നോക്കണം. പ്രോസിക്യൂഷന്‍ പ്രോസിക്യൂഷന്റെ കേസ് നടത്തുകയാണ്.
അതിജീവിതയെ സംബന്ധിച്ച് അതിജീവിത ഹൈക്കോടതിയില്‍ ആദ്യം കൊടുത്ത കേസുണ്ട്. ആ കേസുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിംഗ് ഉണ്ട് മാര്‍ച്ച് 13 ന്. അതില്‍ കൃത്യമായി ആര്‍ഗ്യു ചെയ്ത് അതിലൊരു തീരുമാനത്തിലെത്തിക്കുക എന്നുള്ളതാണ്. അത് 390 പെറ്റീഷന്‍ കൊടുക്കാന്‍ ഇപ്പോള്‍ എന്തായാലും തീരുമാനിച്ചിട്ടില്ല. എല്ലാ പ്രതികളേയും കോടതിയില്‍ ഹാജരാക്കേണ്ടതാണ്. എല്ലാ പ്രതികളും കോടതിയില്‍ പ്രസന്റ് ആയിരിക്കേണ്ടതാണ് ഇത്തരത്തിലുള്ള വിസ്താരം നടക്കുമ്പോള്‍.
പള്‍സര്‍ സുനി കോടതിയില്‍ ഹാജരാകുക എന്നുള്ളത് അദ്ദേഹത്തിന്റെ അവകാശമാണ്. സിആര്‍പിസി 273 പ്രകാരം ഒരു പ്രതിയുടെ റൈറ്റ് ആണ് അയാളെ കോടതിയില്‍ വിസ്തരിക്കുമ്പോള്‍ ഹാജരാക്കുക എന്ന് പറയുന്നത്. പല കേസുകളിലും പ്രതികള്‍ ഹാജരായില്ലെങ്കില്‍ പ്രതികളുടെ ജാമ്യം ക്യാന്‍സല്‍ ചെയ്യും. ഇവിടെ ഐഡന്റിഫിക്കേഷനുള്ള ഒരുപാട് സാക്ഷികള്‍ ഉണ്ടായിരുന്നു. എട്ടാം പ്രതിയും ഒന്നാം പ്രതിയും വന്നില്ല.
ഒന്നാം പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണ്. എന്നിട്ട് പോലും കോടതിയില്‍ ഹാജരാക്കുന്നുണ്ടായിരുന്നില്ല. അതൊരു ശരിയായ നടപടിയല്ല. പ്രതികളുടെ അവകാശങ്ങളുണ്ടല്ലോ. അങ്ങനെ ചില പ്രതികള്‍ക്ക് വളരെ തിരക്കുള്ള ആള്‍ക്കാര്‍ക്ക് ഒക്കെ വരാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ 205 പെറ്റീഷന്‍ എന്ന് പറയും. അങ്ങനെ ഒന്ന് കൊടുത്തതായിട്ട് എനിക്ക് അറിയില്ല. എക്‌സംപ്ഷന്‍ പെറ്റീഷന്‍ കൊടുത്തിട്ടില്ല.
ഒന്നോ രണ്ടോ തവണ ആബ്‌സന്റ് മാര്‍ക്ക് ചെയ്യാം. എവിഡന്‍സ് കണ്‍ക്ലൂഡ് ചെയ്യുന്ന സമയത്ത് ഐഡന്റിഫിക്കേഷന്റെ എത്രയോ കാര്യങ്ങള്‍ അവിടെ ഉണ്ടാകും. അങ്ങനെയാണല്ലോ കേസിന്റെ കിടപ്പ്. അപ്പോള്‍ പിന്നെ പ്രതികള്‍ വരുന്നില്ല എന്നുള്ളതില്‍ കോടതിയാണ് അതില്‍ തീരുമാനമെടുക്കേണ്ടത് എന്നും മിനി പറഞ്ഞു.
അതേസമയം, കേസിനെ കുറിച്ച് ആളൂര്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേസിലെ തെളിവുകള്‍ ശക്തമാണെന്നാണ് ലഭിച്ച വിവരം. മികവുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന്റെ കൈയ്യിലുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.കേസില്‍ മഞ്ജു വാര്യര്‍ ഒരു സാക്ഷിയാണ്. അവര്‍ ഇപ്പോള്‍ കോടതിയില്‍ വന്നത് തന്റെ ഭര്‍ത്താവ് ആരുമായോ നടത്തിയ സംഭാഷണം അത് അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്.
ഈ കോടതിയില്‍ അതുകൊണ്ട് തന്നെ മഞ്ജു നിര്‍ണായക സാക്ഷിയാണെന്നും കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ കൂട്ടിയിണക്കാനുള്ള കണ്ണിയാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രതിഭാഗം കാടടച്ച് വെടിവെയ്ക്കുവാണ്. സാക്ഷിയുടെ ക്രഡിബിളിറ്റിയെ കുറിച്ച് ഇംപീച്ച് ചെയ്യുന്നതിനാണ്.
പക്ഷേ നല്ല കോടതികള്‍ സാക്ഷികളുടെ ഇപ്പോഴത്തെ പെരുമാറ്റ രീതിയും മുന്‍കാലത്തെ പെരുമാറ്റ രീതിയും പരിശോധിച്ച് ഇപ്പോള്‍ അവര്‍ക്കെതിരെ മദ്യപിക്കുന്നുവെന്ന് പറഞ്ഞത് പോലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുവാദമൊന്നും കൊടുക്കാറില്ല.