കൊച്ചി:മലയാള സിനിമാലോകത്തിനും ആരാധകർക്കും ഏറെ വേദന സമ്മാനിച്ച ഒരു സംഭവമായിരുന്നു താരദമ്പതികളായ ദിലീപും മഞ്ജുവും വേർപിരിഞ്ഞ വാർത്ത ..ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരകുടുംബം കൂടെയായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും .അതുപോലെതന്നെ സിനിമാലോകത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വേർപിരിയൽ.
ഇപ്പോഴിതാ മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രശ്നത്തിൽ മഞ്ജു വാര്യരെ ചതിക്കുന്നു എന്ന് അവരോട് പറഞ്ഞതാണ് ആ ക്രമിക്കപ്പെട്ട നടിയോടെ ദിലീപിന് വൈരാഗ്യം ഉണ്ടാകുന്നതിനുള്ള കാരണം എന്ന് അഡ്വക്കേറ്റ് ടി ബി മിനി പറഞ്ഞിരിക്കുകയാണ്. ഒരു പുരോഗമന സമൂഹം ആകുമ്പോൾ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നു. അവർക്ക് ആ ജീവിതവുമായി മുന്നോട്ടു പോവാൻ സാധിക്കാതെ വരുമ്പോൾ അവർ പിരിയുകയാണ് ചെയ്യുക. അതായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും ജീവിതത്തിലും സംഭവിച്ചത്.
മഞ്ജു വാര്യരെ സംബന്ധിച്ചെടുത്തോളം അവരുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ദിലീപിന്റെ കൂടെ ജീവിച്ചു നശിപ്പിച്ച ഒരു സ്ത്രീയാണ്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇവർ ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കിയത്. ദിലീപുമായുള്ള വിവാഹബന്ധം ഉണ്ടായിരുന്ന കാലയളവിൽ ഒരു കലാകാരി എന്ന നിലയിൽ മഞ്ജു വാര്യരെ അംഗീകരിക്കുവാനൊ അവർക്ക് സിനിമകളിൽ അഭിനയിക്കാനുള്ള സ്വാതന്ത്ര്യമോ ദിലീപ് നൽകിയിരുന്നില്ല. മറുവശത്താകട്ടെ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം ജീവിതവുമായി നടക്കുകയും ചെയ്യുന്നത്. അത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ നിയമപരമായി പിരിഞ്ഞിട്ടും ഒരാവശ്യവുമില്ലാതെ ആ സ്ത്രീയേ ഓരോ അപേക്ഷ കൊടുക്കുമ്പോഴും അതിലേക്ക് വലിച്ചു വലിച്ചു ഇറക്കുകയാണ്. ഈ സമൂഹത്തിൽ ദിലീപിന് മഞ്ജു വാര്യർ അല്ലാതെ വേറെ ആരും ശത്രുക്കളില്ല. ഈ കേസ് ഉണ്ടാക്കിയത് ആണേന്നാണല്ലോ ദിലീപിന്റെ ആരോപണം.
അത് നമുക്ക് ശരി വയ്ക്കാം അങ്ങനെയാണെങ്കിലും മഞ്ജു വാര്യർ എങ്ങനെയാണ് ഈ ഒരു കേസ് ഉണ്ടാക്കാൻ സാധിക്കുന്നത് എന്നും മിനി ചോദിക്കുന്നുണ്ട്. അന്വേഷണത്തിൽ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് കണ്ടെത്തിയിരുന്നു. യഥാർത്ഥത്തിൽ ദിലീപിനെ ഈ കേസിലേക്ക് കുടിക്കുന്നത് ആദ്യം തന്നെ ഗൂ, ഢാ, ലോചന എന്ന സംശയം ഉണ്ടായിരുന്നു. അവർ താരസംഘടന കൊച്ചിയിൽ നടത്തിയ പരിപാടിയിൽ പറയുകയും ചെയ്തു.മഞ്ജു എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ ആദ്യം കൊടുത്ത കുറ്റപത്രത്തിൽ ദിലീപിന്റെ പേരുണ്ടാവുമായിരുന്നു എന്നാൽ അതുണ്ടായില്ല പകരം പ്രകൃതി തന്നെ ഇടപെടുന്നു എന്ന് പറയുന്നത് പോലെ. പ്രതി തന്നെ അയച്ച ഒരു കത്ത് പ്രതിക്ക് വിനയായി മാറുന്നത്. അല്ലെങ്കിൽ കേസ് അന്നുതന്നെ തീർന്നു പോകേണ്ടതായിരുന്നു. പക്ഷേ പ്രകൃതി അതിനെ അങ്ങനെ വിടാൻ തീരുമാനിച്ചില്ല് എന്ന് പറയുന്നത്.
ഒരു പെൺകുട്ടി ക്രൂരമായി പെരുമാറി, ആ പെൺകുട്ടിയുടെ കണ്ണിൽ നിന്ന് വരുന്ന കണ്ണുനീരിനെ തുടർന്ന് ദിലീപ് വീണ്ടും വീണ്ടും ഈ സംഭവത്തിൽ നിന്നും ഒരിക്കലും രക്ഷപ്പെടാനാവാത്ത കുരുക്കിൽ കൊണ്ടുചെന്ന് എത്തിക്കുകയായിരുന്നു. സഹതാപവും അനുതാപവും വേണ്ടത് ഇരയ്ക്ക് ആണ്. കാരണം അവർ ഒരു തെറ്റും ചെയ്യാത്തവരാണ്. ഒരു നിരപരാധിയും ശി, ക്ഷി, ക്കപ്പെടരുത് എന്ന് പറയുന്ന നമ്മുടെ നിയമവ്യവസ്ഥയിൽ ആക്രമിക്കപ്പെടുന്ന ഏതൊരു പെൺകുട്ടിയും നിരന്തരമായി വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് തന്നെ ദിലീപിന്റെ ജീവിതത്തെ ആണോ ബാധിക്കുന്നത്.? അത് പെൺകുട്ടിയുടെ ജീവിതത്തെ ആണ് ബാധിക്കുന്നത്. ദിലീപ് പ്രതിയാണെന്ന് എങ്കിലും കരുതാം. വാദിയായ പെൺകുട്ടിയുടെ ജീവിതമാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിതയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അതിജീവിതയുടെ സഹോദരന്റെ വിമര്‍ശനം. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആ പദവിയില്‍ ഇരിക്കാന്‍ അര്‍ഹ അല്ല, ഇതാ കാരണം എന്ന കുറിപ്പിലാണ് അതിജീവിതയുടെ സഹോദരന്റെ വിമര്‍ശനം.
പോസ്റ്റ് വായിക്കാം:
1. മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീംകോര്‍ട്ട് ഓര്‍ഡര്‍ കാറ്റില്‍ പറത്തിയ ജഡ്ജ് ഹണി എം വര്‍ഗീസിന് ആ പദവിയില്‍ തുടരാന്‍ അര്‍ഹത ഇല്ല. ഇരയുടെ പേഴ്‌സണല്‍ ലൈഫിനെ പോലും ബാധിക്കുന്ന പ്രൈമറി എവിഡന്‍സ് ആയ മെമ്മറി കാര്‍ഡ് ഹണി എം വര്‍ഗീസിന്റെ കോടതിയില്‍ നിന്നും കോടതി സമയത്തിന് പുറത്ത് ആക്‌സസ് ചെയ്യപ്പെട്ടിട്ടും ഒരു അന്വേഷണത്തിന് പോലും ഉത്തരവ് ഇറക്കാതെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ ജഡ്ജിനെ ആ പദവിയില്‍ നിന്നു മാത്രം അല്ല ഈ പ്രൊഫഷനില്‍ നിന്ന് തന്നെ പുറത്താക്കണം.
2 രണ്ട് വര്‍ഷം എഫ് എസ് എല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു പ്രോസിക്യൂഷന്‍. ഇരയേയും കബളിപ്പിച്ച് സത്യം പുറത്ത് വരാതെ നിയമ തടസം നിന്ന ഈ ജഡ്ജ് ജുഡീഷ്യറിക്ക് കളങ്കം ആണ്. പ്രതികളില്‍ നിന്നും വീണ്ടു കിട്ടിയ വോയിസ് ക്ലിപ്പില്‍ ജഡ്ജിനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്ന് പറയുന്നു. ഇത് അത്യന്തം സംശയകരവും, ഈ ജഡ്ജിന്റെ ഇരയോടുള്ള സമീപനം വളരെ സംശയാസ്പദവും നടിക്ക് നീതി കിട്ടുന്നതിന് തടസവും ആണ്.
ജഡ്ജിന്റെ ഈ സമീപനം കേസിന്റെ തുടക്കത്തില്‍ തന്നെ ഇര സുപ്രീംകോര്‍ട്ടിനെ ബോധിപ്പിച്ചതും രണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടേഴ്‌സ് രാജിവെച്ചു പോയതും ആണ്.. നിലവിലെ സാഹചര്യം ഇതിനെ അടിവര ഇട്ട് ഉറപ്പിക്കുന്നു.
3. സായി ശങ്കര്‍ എന്ന ഐടി പ്രൊഫഷണലിനെ ഉപയോഗിച്ച് ഏത് ദിനം ജാമ്യം കൊടുത്തോ അതേ ദിനം തന്നെ ഉഫോണ്‍ ടാംപര്‍ ചെയ്ത് ഡാറ്റാ നശിപ്പിച്ചു. അതുപോലെ ഡോ ഹൈദര്‍ അലിയെ സ്വാധീനിച്ച് വ്യാജ രേഖകള്‍ ചമച്ച് കോടതിയെ കബളിപ്പിച്ചു.
നടി ആക്രമിക്കപ്പെട്ട ദിനം താന്‍ ഹോസ്പിറ്റലില്‍ എന്ന് വ്യാജ രേഖ ഉണ്ടാക്കി. സാദര്‍ വിന്‍സെന്റിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി. വേണ്ട എവിഡന്‍സ് സബ്മിറ്റ് തെയ്തിട്ടും ജാമ്യം ക്യാന്‍സല്‍ ആക്കാതെ പ്രതിയെ രക്ഷിക്കുന്ന ഈ ജഡ്ജ് നീതിപീഠത്തിന് കളങ്കം ആണ്.
4. ഇരയേയും പ്രോസിക്യൂഷനേയും പ്രതിഭാഗം വക്കീലന്‍മാരോട് ചേര്‍ന്ന് നിന്ന് കടന്നാക്രമിക്കുന്ന ഈ ജഡ്ജ് വീഡിയോ ലിങ്ക് അന്വേഷിക്കണം എന്ന ഹര്‍ജി തള്ളിയപ്പോള്‍ ഇരക്കോ പ്രോസിക്യൂഷനോ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കോ അറിവ് കൊടുക്കാതെ നോര്‍മല്‍ പോസ്റ്റ് വഴി അയച്ച് അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചു.
അന്വേഷണ ദിശ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇത് ഒരു ഇരയോട് കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരത ആണ്. ആയതിനാല്‍ സംശയത്തിന്റെ നടുക്കടലില്‍ നില്‍ക്കുന്ന ഈ ജഡ്ജിനെ മാറ്റിയെ മതിയാവൂ.
5. വീഡിയോ അനധികൃതമായി ആക്‌സസ് ചെയ്തിട്ടും അന്വേഷണത്തിന് വിടാത്ത വിലങ്ങ് തടി ആയി നിന്ന ഈ ജഡ്ജ് തന്നെ ഇരക്ക് നീതി നിഷേധിക്കുകയാണ്. ഇര ഹൈക്കോടതിയെ സമീപിക്കും വരെ വിചാരണ വലിച്ച് നീട്ടി കൊണ്ടുപോകാനും നീതി നിഷേധിക്കാനും ഈ ജഡ്ജ് ഒരു മാര്‍ഗതടസം ആയി വിലങ്ങനെ നിന്നു.
ഹൈക്കോടതി ഇടപെടല്‍ ഒന്ന് മൂലമാണ് പ്രൈമറി എവിഡന്‍സ് വീണ്ടും എഫ് എസ് എല്ലിന് അയക്കാന്‍ ആയത്. ആയതിനാല്‍ ഒരു സ്ത്രീയുടെ മാനത്തിന് വില പറഞ്ഞ ദുഷ്ടശക്തികളെ കണ്ടെത്താന്‍ ഇവരെ മാറ്റി സഹായിക്കണം