കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല(16)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി.
ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു.പ്രതിയായ ഉമ്മർ വിദേശത്ത് ജോലിചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്.
In a tragic incident at Kunchathur, Manjeshwar, a 16-year-old girl named Jumaila was hacked to death by her father during a domestic dispute. Jumaila was a Plus One student and a resident of Thuminad. The local police have taken her father, Ummar, into custody following the attack. The incident has sent shockwaves through the local community, and a detailed investigation is underway to determine the exact motive behind the violent act.


