24.3 C
Kottayam
Saturday, June 6, 2026

റിൻഷ മറിയത്തിന്റെ വിവാഹം നടക്കേണ്ടത് ഇന്ന്,പക്ഷെ കൈപിടിക്കാൻ വാപ്പയില്ല ഇല്ല; നൊമ്പരമായി ശബ്ദസന്ദേശം

Must read

മലപ്പുറം: മകളുടെ വിവാഹപന്തലിലേക്ക് എത്തിയത് പിതാവിന്റെ ചലനമറ്റ ശരീരം. മലപ്പുറം മഞ്ചേരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മജീദിന്റെ മകൾ റിൻഷ മറിയത്തിന്റെ നിക്കാഹായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ പുറത്തുപോയ മജീദ് ഓടിച്ചിരുന്ന ഓട്ടോയും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേ‍‍ർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

നാല് ആൺമക്കളും ഒരു മകളും ഭാര്യയും ഉൾപ്പെടെ ആറംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മജീദ്. ഉപ്പയുടെ മരണം വിശ്വസിക്കാനാകാതെ റിൻഷയുടെ സഹോദരങ്ങൾ ആശുപത്രിയിൽ വെച്ച് പൊട്ടികകരയുമ്പോൾ കണ്ടു നിന്നവർക്കും തേങ്ങലടക്കാനായില്ല.

വർഷങ്ങളായി മഞ്ചേരിയിൽ ഓട്ടോ ഓടിക്കുന്ന മജീദ്, കിഴക്കേതലയുൾപ്പെടെയുള്ള മഞ്ചേരിയിലെ ഒട്ടുമിക്ക പ്രദേശത്തുകാർക്കും സുപരിചതിനാണ്. മഞ്ചേരി ബസ് സ്റ്റാന്റിന് സമീപമുള്ള യതീംഖാന ഓട്ടോ ട്രാക്കിലാണ് മജീദ് ഓട്ടോ ഇടാറുള്ളത്. ഏതൊരു ആവശ്യങ്ങൾക്കും ആദ്യം വിളിക്കുന്നത് മജീദിനെയായിരുന്നു. അപകടം നടന്ന ദിവസവും പതിവുപോലെ പരിചയത്തിലാണ് മജീദിനെ വിളിച്ചത്. ഈ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. മകളുടെ നിക്കാഹിന് സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഇപ്പോഴും ഒരു നൊമ്പരമായി തുടരുകയാണ്.

മഞ്ചേരി ചെട്ടിയങ്ങാടിയിൽ കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും മജീദ് ഓടിച്ച ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കുമുണ്ട്. ഓട്ടോ ഡ്രൈവറായ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പിൽ അബ്ദുൽ മജീദ് (55), ഓട്ടോ യാത്രക്കാരായ പുല്ലൂർ കിഴക്കേത്തല സ്വദേശി മുഹ്‌സിന (34) സഹോദരി കരുവാരക്കുണ്ട് വെളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നീമ (33), മക്കളായ റൈഹ ഫാത്തിമ (4), റിൻഷാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

- Advertisement -

മുഹ്‌സിനയുടെ മക്കളായ മുഹമ്മദ് നഷാദ്, ഫാത്തിമ ഹസ, മുഹമ്മദ് അഹ്‌സാൻ, തസ്‌നീമയുടെ മകളായ മുഹമ്മദ് റിഷാമ (ഒരുമാസം) എന്നിവർക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിൽസക്ക് ശേഷം ഇവരെ മഞ്ചേരിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന തസ്‌നീമ ബുധനാഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിത്. പുല്ലൂരിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോവുകയായിരിന്നു കുടുംബം. ഇതിനിടയിലാണ് ദാരുണ സംഭവം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week