മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്, നിർത്താതെ പോയി

മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്, നിർത്താതെ പോയി

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. അപകടമുണ്ടായ ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോയി. ട്രാവൻഡ്രം ക്ലബ്ബിന് മുന്നിൽ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മണിയൻ പിള്ള രാജു തന്നെയാണ് കാർ ഓടിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലൊടിഞ്ഞു. മറ്റൊരാൾക്ക് നട്ടെല്ലിനും പരിക്കുണ്ട്.

സംഭവത്തിന് ശേഷം രാത്രി പോലീസ് മണിയൻ പിള്ള രാജുവിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. യുവാക്കൾ നൽകിയ മൊഴിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. വോൾവോ കാറാണ് ഇടിച്ചതെന്ന് യുവാക്കൾ പോലീസിന് മൊഴി നൽകി. അപകടത്തെ തുടർന്ന് കാറിന്റെ നമ്പർ പ്ലേറ്റ് ഇളകി വീണിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കാർ മണിയൻ പിള്ള രാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രാവിലെയോടെ മണിയൻ പിള്ള രാജുവിനെ പോലീസിന് ബന്ധപ്പെടാനായി. അപകടത്തിൽ കേസെടുത്ത മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാമെന്ന് നടൻ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Popular Malayalam actor Maniyanpilla Raju has been involved in a serious road accident in Thiruvananthapuram. On Thursday night around 10:00 PM, his car reportedly struck two young men in front of the Trivandrum Club.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News