24.5 C
Kottayam
Friday, June 5, 2026

മണിച്ചന്റെ മോചനം: നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

Must read

ന്യൂഡൽഹി: മുപ്പത്തൊന്നുപേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനകാര്യത്തിൽ സർക്കാർ നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഉത്തരവില്‍ പേരറിവാളന്‍ കേസും സുപ്രീംകോടതി പരാമര്‍ശിച്ചു. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനം സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ ശുപാർശ നൽകിയിരുന്നു. ഇതിപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കെ നാലുമാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ചോദിച്ചിരുന്നു.

മുപ്പത്തൊന്നുപേർ മരിക്കുകയും ആറു പേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്ത മദ്യദുരന്തത്തിൽ താത്ത എന്ന ഹൈറുന്നീസയും മണിച്ചന്റെ സഹോദരന്മാരുമാണ് അറസ്റ്റിലായത്. ജീവപര്യന്തം തടവുശിക്ഷയാണ് ഇവർക്ക് വിധിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ ഹൈറുന്നീസ രോഗംമൂലം മരിച്ചു. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് ലഭിച്ചു. ഇരുപതു വർഷം തടവ് പൂർത്തിയാക്കിയപ്പോഴാണ് മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ശുപാർശ ചെയ്തത്.

പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇയാളെ ആദ്യം പാർപ്പിച്ചിരുന്നത്. കുഴപ്പക്കാരനല്ലെന്ന് കണ്ടതോടെ നെട്ടുകാൽത്തേരിതുറന്ന ജയിലാണ്. മികച്ച കർഷകനാണ് മണിച്ചൻ എന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഇടയ്ക്ക് പരോളിൽ പുറത്തിറങ്ങിയ മണിച്ചൻ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കടയിൽ ജ്യൂസ് വിറ്റിരുന്നത് വാർത്തയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week