Home-bannerKeralaNewsRECENT POSTS
മന്ത്രിസ്ഥാനത്തില്‍ നിലപാട് വ്യക്തമാക്കി മാണി സി കാപ്പന്‍
കോട്ടയം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്ളപ്പോള്‍ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്കു പോകേണ്ടതില്ല. പാലായിലെ അതൃപ്തരായ കേരളാ കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും സഹായിച്ചുവെന്നും കാപ്പന്‍ പറഞ്ഞു.
കെ.എം.മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു മാണി സി.കാപ്പന്‍ പാലാ പിടിച്ചെടുത്തത്. 9 ഗ്രാമപഞ്ചായത്തും പാലാ നഗരസഭയും എല്‍ഡിഎഫ് നേടിയപ്പോള്‍ മൂന്നു പഞ്ചായത്തുകളില്‍ മാത്രമായിരുന്നു യുഡിഎഫിനു ലീഡ് ലഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News