മൊഗ്രാല്‍പുത്തൂര്‍: മാങ്ങ കഴിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം. കാസര്‍കോട് നഗരത്തിലെ വസ്ത്രക്കടയിലെ ടെയ്ലര്‍ മൊഗ്രാല്‍പുത്തൂര്‍ ബള്ളൂര്‍ ശാസ്തനഗര്‍ ചിന്മയത്തിലെ കെ.പി. രാഘവന്‍ (76) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ വഴിയില്‍നിന്ന് കിട്ടിയ പഴുത്ത മാങ്ങ കഴിക്കുമ്പോള്‍ മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. രാഘവനെ നാട്ടുകാര്‍ ചേര്‍ന്ന് കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നിര്‍മല. മക്കള്‍: ഗണേഷ്, അവിനാശ്, അനിത, സരിത. മരുമക്കള്‍: സൗമ്യ, മനോജ്, അജിത്. സഹോദരങ്ങള്‍: പ്രേമ, സീമന്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


