മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സമരക്കാർ അക്രമാസക്തരായതോടെ പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചു വിടാനാണ് ഇത് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.
ജലീൽ (49), നൗസിൻ (23) എന്നിവർ ആണ് വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.മംഗലാപുരം പോലീസ് കമ്മീഷണർ ഡോ. ഹർഷ രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സിആർപിസി 144-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പ്രതിഷേധം നിയന്ത്രിക്കാന്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞയെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മറികടന്ന് പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് വെടിവച്ചതെന്നാണ് വിവരം. പ്രതിഷേധത്തിനിടെ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇതിന് പിന്നാലെ അക്രമങ്ങള്‍ തടയാന്‍ പൊലീസ് അഞ്ചിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബന്തര്‍, കദ്രി, ഉര്‍വ, പാണ്ഡേശ്വര്‍, ബര്‍കെ പൊലീസ് സ്റ്റേഷന് പരിധികളിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പി.എസ്. ഹര്‍ഷ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കല്ലേറില്‍ 10 സമരപ്രതിനിധികള്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി. പലരെയും അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. പൊലീസിനുനേരെ പലയിടത്തും സംഘടിച്ച സമരക്കാര്‍ കല്ലെറിഞ്ഞു. റോഡില്‍ ടയറുകള്‍ക്ക് തീയിട്ടു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗം നടത്തി. ജലപീരങ്കി ഉപയോഗിച്ചും പൊലിസ് സമരക്കാരെ നേരിട്ടു.