EntertainmentKeralaNews

ബോളിവുഡിലെ സൂപ്പർ നായിക മന്ദിര ബേദി ഐഡന്റിറ്റിയിലൂടെ മലയാളത്തിലേക്ക്

കൊച്ചി:ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്.

ബോളിവുദ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ സഹോയിലെ വില്ലൻ വേഷത്തിലും താരം ഏറെ ശ്രദ്ധേയകർഷിച്ചിരുന്നു.


നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റിയിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് എന്നിവരും അണിനിരക്കുന്നുണ്ട്. 2020 പുറത്തിറങ്ങിയ ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.  ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകൾ.


പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ അനസ് ഖാൻ എന്നിവർക്കുള്ള കഴിവ് ഫോറൻസിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നൽകിയതാണ്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. ഇരുനൂറിൽ കൂടുതൽ ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ ഒരു മാസത്തോളം ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.

50 കോടിയിൽ പരം മുതൽമുടക്കിൽ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൻറെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button