കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്റ് മേരീസ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുക്കാന്‍ ഉത്തരവായി. പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്നാണ് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
1934-ലെ ഭരണഘടന പ്രകാരം യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ വന്നിരുന്നു. ഇതനുസരിച്ച് പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണര്‍കാട് പള്ളി. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു.
കോട്ടയം മണർകാട് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News