CrimeKeralaNews

കെ.എസ്.ആര്‍.ടി.സി. ബസിൽ സ്‌കൂൾ വിദ്യാർഥിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസില്‍െവച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പോക്‌സോ നിയമപ്രകാരം പൂജപ്പുര പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥി ഇതു ചെറുക്കുന്നതു കണ്ട് ബസിലുണ്ടായിരുന്ന ഒരു സ്‌കൂള്‍ അധ്യാപിക അടക്കമുള്ളവര്‍ ഇടപെട്ടു. ഇയാള്‍ ബസില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button