കോട്ടയത്ത് 17കാരിയെ പീഡിപ്പിച്ച യുവാവ് ജാമ്യത്തിലിറങ്ങി ഇരയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീണ്ടും പിടിയില്‍

കോട്ടയം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വീണ്ടും പിടിയില്‍. പാല സ്വദേശി ജിഷ്ണുവിനെതിരെ (31)യാണ് പോലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്.

തുടര്‍ന്ന് മേലുകാവ് സി.ഐ ജോസ് കുര്യന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതി ജിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പാണ് ആദ്യത്തെ കേസിസിനാസ്പദമായ സംഭവം നടന്നത്.

അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങി പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പമാണ് താമസിക്കുന്നത്. ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയില്‍ നടന്നുവരികയാണ്. അന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസുണ്ട്. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇയാള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭര്‍ത്താവ് എന്ന മട്ടില്‍ കഴിയുന്നതെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News