InternationalNewsRECENT POSTS
കാളകള്‍ക്കുള്ള ഉത്തേജനൗഷധം ഉപയോഗിച്ച യുവാവിന് സംഭവിച്ചത്
മെക്സിക്കോ: കാളകള്‍ക്കുള്ള ഉത്തേജനൗഷധം ഉപയോഗിച്ച യുവാവിന് ദിവസങ്ങള്‍ നീണ്ട ഉദ്ധാരണത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ റെയ്നോസയിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം നീണ്ടുനിന്ന വേദനാജനകമായ ഉദ്ധാരണത്തിന് ഒടുവിലാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. രോഗിയുടെ നില വഷളായതോടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുകയായിരിന്നു.
പ്രജനനത്തിനായി ഉപയോഗിക്കുന്ന കാളകള്‍ക്ക് കര്‍ഷകര്‍ നല്‍കാറുള്ള ഉത്തേജന മരുന്നാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കിഴക്കന്‍ മെക്സിക്കോയിലെ വെരാക്രൂസില്‍നിന്നാണ് ഇയാള്‍ മരുന്ന് വാങ്ങിയത്. ഇയാളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News