25.5 C
Kottayam
Friday, June 5, 2026

യുവതിയുടെ വലതുകാല്‍ തകര്‍ന്ന് എല്ലുകള്‍ മുറിഞ്ഞ നിലയില്‍; ആക്രമത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു; ആശുപത്രിയില്‍ എത്തിച്ചത് പോലീസ്; പ്രതിയെ പിടിയിൽ

Must read

കുറ്റിപ്പുറം: അതളൂര്‍ പീടിയേക്കല്‍വളപ്പില്‍ യുവതിയെ ക്രൂരമായി ഉപദ്രവിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനിടെയാണ് യുവാസ് (40) എന്ന പ്രതി ഭാര്യ സമീഹയെ അക്രമിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. പ്രതിയുടെ അക്രമത്തില്‍ സമീഹയുടെ വലതുകാല്‍ തകര്‍ന്ന് എല്ലുകള്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തി.

അക്രമത്തിന് ശേഷം ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് യുവാസ് ഓടിരക്ഷപ്പെട്ടത്. മുറിയില്‍ നിന്ന് യുവതിയുടെ നിലവിളികള്‍ കേട്ടുയര്‍ന്നതിനെത്തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

- Advertisement -

ഗൗരവമുള്ള പരിക്കുകളോടെ സമീഹയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരത പതിവാണെന്ന് സമീഹയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി. മൂന്ന് വര്‍ഷം മുന്‍പ് തലക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവവും, അടുത്തിടെ മുഖത്ത് അടിച്ചുള്ള അക്രമവും അവര്‍ പറഞ്ഞു.

- Advertisement -

പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സ്ത്രീപീഡനവും ഗൗരവമായ ശാരീരക ആക്രമണവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. സ്ത്രീ സുരക്ഷയെ ചോദ്യചിഹ്നത്തിലെത്തിക്കുന്ന സംഭവത്തിന് സാമൂഹികവലയം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സമീഹയ്ക്ക് ആവശ്യമായ നിയമ സഹായവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് പൊലിസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week