CrimeNews

പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമര്‍ദ്ദനം. ഡല്‍ഹിയിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്നതും പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആവശ്യപ്പെടുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപി സഞ്ജയ് കുമാര്‍ സെയിന്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

അജയ് ഗോസ്വാമി എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ അടിച്ച് താഴെയിട്ടിട്ട് ‘പാകിസ്താന്‍ മൂര്‍ദ്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെടുന്നത് വിഡിയോയില്‍ കാണാം. ഹിന്ദുസ്താന്‍ സിന്ദാബാദ് എന്ന് പറയാനും ഇയാള്‍ ആവശ്യപ്പെടുന്നു. നിലത്തു കിടക്കുന്ന യുവാവ് മുദ്രാവാക്യം മുഴക്കുമ്പോള്‍ ഉറക്കെ പറയൂ എന്ന് ഇയാള്‍ പറയുന്നു.

മര്‍ദ്ദനമേറ്റ ആള്‍ അജയ് ഗോസ്വാമിയുടെ കാലില്‍ പിടിക്കുമ്പോള്‍ ദേഷ്യത്തോടെ പ്രതി കാല് വിടാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ ഉണ്ട്. മറ്റ് ചിലരുടെ ശബ്ദങ്ങളും വിഡിയോയിലുണ്ട്. ‘അസദുദ്ദിന്‍ ഒവൈസി മൂര്‍ദ്ദാബാദ്’ എന്ന് പറയാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കലാപത്തില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട ആളാണ് അജയ് ഗോസ്വാമി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button