KeralaNews

മലപ്പുറത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവാവ് മരിച്ചത് വാഹനം ഇടിച്ച്; ഡ്രൈവറും വാനും കസ്റ്റഡിയില്‍

മലപ്പുറം: പെരുമ്പടപ്പിലെ പാതയോരത്ത് അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചത് വാഹനം ഇടിച്ച്. കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളഞ്ഞു കയറിയായിരുന്നു അമല്‍ എന്ന യുവാവ് മരിച്ചത്. അമലിനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. യുവാവിനെ ഇടിച്ച ഗുഡ്സ് വാനും ഡ്രൈവറും പോലീസ് കസ്റ്റഡിയിലായി.

ശനിയാഴ്ചയാണ് അമലിനെ വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മുക്കാല്‍ മണിക്കൂറോളം അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന അമലിനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അമല്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമലിന്റെ കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളഞ്ഞു കയറിയതായി കണ്ടെത്തി. ഇതാണ് മരണത്തിന് കാരണമായത്.

സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോയാണ് പോലീസ് കസ്റ്റഡിയിലായത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയ അമലിനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ആന്റോയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button