CrimeNationalNews

ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി:: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉ‍‍‍ജ്ജെയിൻ ജില്ലയിലാണ് സംഭവം. ഭാര്യ ഗം​ഗ(40), മക്കളായ യോ​ഗേന്ദ്ര (14), നേഹ (17) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരെ കൊന്ന ശേഷം പ്രതിയായ ദിലീപ് പവാർ സ്വയം കുത്തി മരിക്കുകയായിരുന്നു. വളർത്തുനായയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അതിനിടെ, ഉത്തർപ്രദേശിൽ ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരെയാണ് അയൽവാസികൾ തല്ലിക്കൊന്നത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം

സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രം​ഗത്തെത്തി. അക്രമത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button