ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ് ജീവനൊടുക്കി

കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ് ജീവനൊടുക്കി. തലയോലപ്പറമ്ബ് വെള്ളൂരിലെ പത്മകുമാര്‍ ആണ് മരിച്ചത്.

മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാക്കിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ തുളസിയെ ഇന്നലെ രാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. അതിനിടെയാണ് ഭര്‍ത്താവിനെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടത്. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കോട്ടയം നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിൻ (23) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് ഓണംതുരുത്ത് കവലയില്‍ യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഈ ആക്രമണത്തിലാണ് ഒരു യുവാവ് കുത്തേറ്റ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News