ഇടുക്കി ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു; അയൽവാസി കസ്റ്റഡിയിൽ

രാജക്കാട്( ഇടുക്കി): ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു, ഓലിക്കൽ സുധൻ ആണ് (68) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാളെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സുധനെ റോഡിൽ വെട്ടേറ്റ് വീണനിലയിൽ കണ്ടത്. ഉടൻ തന്നെ രാജാക്കാട് പോലീസ് സ്ഥലത്തെത്തി സുധനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുധനും അയൽവാസിയും തമ്മിൽ തർക്കമുണ്ടായിരുന്നു. അയൽവാസിയുടെ വീടിന് മുമ്പിലാണ് സുധനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസി തന്നെയാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News