28.4 C
Kottayam
Saturday, June 6, 2026

രണ്ട് ബിരിയാണിച്ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി……; കല്യാണ വീട്ടിലേക്കെന്ന് പറഞ്ഞ് പാത്രങ്ങള്‍ വാടകക്കെടുത്തു; ആക്രിക്കടയില്‍ മറിച്ചുവിറ്റു; ഫോണ്‍ നമ്പറും അഡ്രസും വ്യാജം; പ്രതിക്കായി തിരച്ചില്‍

Must read

കോഴിക്കോട്: കല്യാണവീട്ടിലേക്ക് കൊണ്ടുപോകാനെന്ന് പറഞ്ഞ് വാടകസ്റ്റോറില്‍ നിന്ന് ബിരിയാണി ചെമ്പ് അടക്കമുള്ള പാത്രങ്ങള്‍ വാടകയ്ക്ക് കൊണ്ടുപോയി മറിച്ചുവിറ്റയാളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടകസ്റ്റോറില്‍ നിന്നാണ് ബിരിയാണിച്ചെമ്പ് ഉള്‍പ്പെടെ കൊണ്ടുപോയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാത്രങ്ങള്‍ തിരികെ എത്തിക്കാതെ വന്നതോടെയാണ് വടക സ്‌റ്റോര്‍ ഉടമ പൊലീസിനെ സമീപിച്ചത്. ഇവ പിന്നീട് പൂനൂരിലെ ആക്രിക്കടയില്‍ വിറ്റതായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഒരു യുവാവ് വാടകസ്റ്റോറിലെത്തിയത്. സല്‍മാന്‍ എന്നാണ് പേരെന്നും താമരശ്ശേരിക്ക് സമീപത്തെ അണ്ടോണയിലെ വീട്ടില്‍ കല്യാണത്തിനായാണ് ബിരിയാണിച്ചെമ്പ് ഉള്‍പ്പെടെ കൊണ്ടുപോകുന്നത് എന്നുമാണ് ഇയാള്‍ പറഞ്ഞത്. രണ്ട് ബിരിയാണിച്ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി മുതലായവ ഗുഡ്‌സ് ഓട്ടോ വിളിച്ചാണ് ഇയാള്‍ കൊണ്ടുപോയത്. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയിരുന്നെങ്കിലും ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.

തിങ്കളാഴ്ച പാത്രങ്ങള്‍ തിരികെ എത്തിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് ഉടമ തിരിച്ചറിഞ്ഞത്. തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്. ഇതോടെ സാധനങ്ങള്‍ കൊണ്ടുപോയ ഗുഡ്‌സ് ഡ്രൈവറോട് അന്വേഷിച്ചു. അപ്പോഴാണ് പൂനൂരിലെ ആക്രിക്കടക്ക് സമീപമാണ് സാധനങ്ങള്‍ ഇറക്കിയതെന്ന് മനസ്സിലായത്.

വാടകസ്റ്റോര്‍ ഉടമ ആക്രിക്കടയിലെത്തിയപ്പോള്‍ ബിരിയാണിച്ചെമ്പ് ഉള്‍പ്പെടെ അവിടെ കണ്ടെത്തി. ചട്ടുകവും കോരിയും ഒഴികെയുള്ള പാത്രങ്ങളാണ് ഇവിടെ വിറ്റ് പണം വാങ്ങിയത്. ആക്രിക്കട ഉടമയെ കാര്യം അറിയിച്ച ശേഷം വാടകസ്റ്റോര്‍ ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week