പൂര്‍ണഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിക്കാന്‍ സ്വയം ‘കസേര’യായി ഭര്‍ത്താവ്; വീഡിയോ വൈറല്‍
ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിയ്ക്കാന്‍ കസേര ലഭിക്കാതെ വന്നതോടെ സ്വയം കസേരയായി ഭര്‍ത്താവ്. ചൈനയില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചെക്കപ്പിനായി ഡോക്ടറെ കാണിക്കാന്‍ ഭാര്യയുമായി ആശുപത്രിയില്‍ എത്തിയതായിരിന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്ടറെ കാണാന്‍ നിരവധി രോഗികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കുറേ സമയം കാത്തിരുന്നിട്ടും തിരക്ക് കുറഞ്ഞിരുന്നില്ല. ഇരിക്കാന്‍ സ്ഥലം പോലുമില്ലാതെ ക്യൂവില്‍ നിന്ന് തളര്‍ന്ന ഭാര്യയെ മറ്റ് മാര്‍ഗ്ഗമില്ലാതെ ഭര്‍ത്താവ് തന്റെ ചുമലില്‍ ഇരുത്തുകയായിരുന്നു.
തറയില്‍ മുതുക് കുനിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്ത് നിരവധിപ്പേര്‍ കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഗര്‍ഭിണിയായ സ്ത്രീയ്ക്ക് വേണ്ടി കസേര ഒഴിഞ്ഞു കൊടുത്തില്ല. ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വിഡിയോ കണ്ടവരെല്ലാം ഭര്‍ത്താവിന്റെ പ്രവര്‍ത്തിയെ പ്രശംസിക്കുകയാണ്.