ബൈക്കിൽ സഞ്ചരിക്കവെ യാത്രക്കാരൻ വെടിയേറ്റ് മരിച്ചു; ഞെട്ടിക്കുന്ന കൊലപാതകം സി.സി.ടി.വിയിൽ

മഥുര: ബൈക്കിന്റെ പിന്‍സീറ്റില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രേം സിങ് എന്ന യുവാവാണ് മരിച്ചത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യംപുറത്തുവന്നു.

മഥുരയിലെ ഛട്ടയിലുള്ള പെപ്സി ഫാക്ടറിയിലാണ് പ്രേം സിങ് ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ സഹപ്രവര്‍ത്തകന്റെ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ബൈക്ക് ഓടിക്കൊണ്ടിരിക്കവെ പ്രേം സിങ്ങിന് വെടിയേല്‍ക്കുന്നതും, സഹപ്രവര്‍ത്തകന്‍ ബൈക്ക് നിര്‍ത്തുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. ബൈക്ക് നിര്‍ത്തിയ ഉടന്‍ പ്രേം സിങ്ങിന്റെ ശരീരം റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News