ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു; രക്ഷിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിച്ച് ഭര്‍ത്താവ്: വീഡിയോ എടുത്തതിന് വിചിത്രമായ വിശദീകരണം

സൂറത്ത്: തീ കൊളുത്തി ആത്മഹത്യ ചെയ്ത ഭാര്യയെ രക്ഷിക്കുന്നതിനു പകരം വിഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്നു വയസ്സുകാരനായ രഞ്ജിത്ത് സാഹയെ ആണ് ഭാര്യയുടെ മരണത്തില്‍ പിടിയിലായത്. ക്രൂരത, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി നാലിനാണ് പ്രതിമാദേവി എന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുള്ളതായി യുവതിയുടെ സഹോദരന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്ത് സാഹയുടെ ഫോണില്‍ നിന്ന് യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. ഇതോടെയാണ് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തത്.

ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കിനിടയില്‍ യുവതിയോട് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ രഞ്ജിത്ത് പറഞ്ഞതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ എടുത്തു ശരീരത്തില്‍ ഒഴിച്ചതിനു ശേഷം സ്വയം തീകൊളുത്തി. ഭാര്യയുടെ മരണത്തില്‍ കുറ്റക്കാരനാകാതിരിക്കാന്‍ വേണ്ടിയാണ് വിഡിയോ ചിത്രകരിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News