27.6 C
Kottayam
Thursday, June 4, 2026

ട്രെയിന്‍ യാത്രക്കിടെ മുന്നിലിരുന്ന് സ്വയംഭോഗം! യുവാവിന് എട്ടിന്റെ പണികൊടുത്ത് മാധ്യമപ്രവര്‍ത്തക

Must read

ചെന്നൈ: ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. യുട്യൂബ് ചാനലിനുവേണ്ടി ജോലി ചെയ്യുന്ന രേണുക നാഗരാജന്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഈ മാസം 9നായിരുന്നു രേണുക നാഗരാജനെതിരെ ലൈംഗികാതിക്രമം അരങ്ങേറിയത്. യുവതിയുടെ എതിര്‍വശം ഇരുന്ന യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുകയായിരുന്നു.

രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു ട്രെയിനില്‍ മടങ്ങുകയായിരുന്നു രേണുക. ചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അവര്‍ ട്രെയിന്‍ കയറിയത്. ഒറ്റയ്ക്കായിരുന്നു യാത്ര. ഇടയ്ക്കപ്പോഴോ ഒരു പുരുഷന്‍ രേണുക യാത്ര ചെയ്യുന്ന കംപാര്‍ട്ട്മെന്റില്‍ എത്തി. പേടിയില്ലാതെ യുവതിയുടെ എതിര്‍വശത്ത് ഇരുന്നിട്ട് അയാള്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. രേണുക ആദ്യം ഒന്നു ഞെട്ടിയെങ്കിലും പെട്ടെന്നു ധൈര്യം വീണ്ടെടുത്ത് ക്യാമറ കയ്യിലെടുത്ത് സംഭവം ചിത്രീകരിക്കാന്‍ തുടങ്ങി. യുവാവിനെ അവര്‍ ചോദ്യം ചെയ്യാനും തുടങ്ങി. അതോടെ അയാള്‍ എഴുന്നേറ്റ് ട്രെയിന്‍ നില്‍ക്കുന്നതിനുമുമ്പ് തന്നെ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.

പിറ്റേന്നു തന്നെ തനിക്കുണ്ടായ മോശം അനുഭവം രേണുക സമൂഹമാധ്യമത്തില്‍ വിഡിയോ സഹിതം പോസ്റ്റ് ചെയ്തു. അതോടെ സംഭവം വിവാദമാകുകയും സ്ത്രീസുരക്ഷ വീണ്ടും ചര്‍ച്ചയാകുകയും ചെയ്തു. ദൃശ്യങ്ങളുടെ സഹായത്തോടെ റെയില്‍വേ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ലക്ഷ്മണന്‍ എന്നാണു യുവാവിന്റെ പേര്. അയാള്‍ക്കെതിരെ പൊലീസ് കേസുമെടുത്തു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണു രേണുക പറയുന്നത്. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് രാത്രിയില്‍ ഇത്തരം പല മോശം അനുഭവങ്ങളും നേരിടാറുണ്ട്. ലേഡീസ് കംപാര്‍ട്മെന്റിലോ അതിനോടു ചേര്‍ന്നോ പൊലീസ് ഉദ്യാഗസ്ഥരുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. സിസിടിവി ക്യാമറ ഉണ്ടായിരുന്നെങ്കിലും അക്രമി ധൈര്യപ്പെടുകയില്ലായിരുന്നു.

- Advertisement -

ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോകുന്നതിനു പകരം അയാള്‍ എന്നെ എന്തെങ്കിലും സാധനം കൊണ്ട് അടിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു- രേണുക ചോദിക്കുന്നു. തന്റെ പല സുഹൃത്തുക്കള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പലരും പേടി കൊണ്ടും നിസ്സഹായത കൊണ്ടും ഒന്നും പറയുന്നില്ല എന്നേയുള്ളൂ എന്നും അവര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week