24.1 C
Kottayam
Sunday, June 7, 2026

സമൂഹ വിവാഹത്തില്‍ സന്തം സഹോദരിക്ക് മിന്നുചാര്‍ത്തി സഹോദരന്‍! തട്ടിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ സഹായധനം കൈപറ്റാന്‍

Must read

ലഖ്നൗ: സര്‍ക്കാരിന്റെ സഹായധനം ലഭിക്കാനായി സമൂഹ വിവാഹത്തില്‍ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് യുവാവിന്റെ തട്ടിപ്പ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നടന്ന സമൂഹവിവാഹത്തില്‍ വെച്ചാണ് യുവാവ് തന്റെ സഹോദരിയെ വിവാഹം ചെയ്തത്. മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയില്‍ നിന്ന് പണം ലഭിക്കുന്നതിനായിരുന്നു യുവാവിന്റെ അതിരുകടന്ന സാഹസം.

വിവാഹ പദ്ധതി അനുസരിച്ച് ഓരോ ദമ്പതികള്‍ക്കും 35,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതിനുപുറമേ വീട്ടുപകരണങ്ങളും ഇവര്‍ക്ക് സമ്മാനിക്കും. വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. ഈ സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായാണ് യുവാവ് സഹോദരിയെ വിവാഹം ചെയ്തത്.

ഡിസംബര്‍ 11 ന് ഫിറോസാബാദിലെ തുണ്ട്ലയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹിതരായ ദമ്പതികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുണ്ട്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഇവര്‍ക്ക് പുറമേ 51 ദമ്പതികളാണ് വിവാഹിതരായത്.

തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഇയാളുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week