ഉച്ചത്തില്‍ പാട്ട് വെച്ചത് ഇഷ്ടപ്പെട്ടില്ല; അയല്‍വാസിയെ യുവാവ് കൊലപ്പെടുത്തി

മുംബൈ: ഉച്ചത്തില്‍ പാട്ട് പ്ലേ ചെയ്തതിന് അയല്‍വാസിയെ കൊലപ്പെടുത്തി യുവാവ്. 25 വയസ്സുകാരനായ മുംബൈ സ്വദേശിയാണ് വീടിനു പുറത്ത് ഉച്ചത്തില്‍ പാട്ട് പ്ലേ ചെയ്ത സുരേന്ദ്ര കുമാര്‍ ഗുന്നാര്‍ എന്നയാളെ കൊലപ്പെടുത്തിയത്. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും അയല്‍വാസി വഴങ്ങിയില്ല.

ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പ്രതി സൈഫ് അലി ചാന്ദ് അലി ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. വീടിനു പുറത്തിരുന്ന് റെക്കോര്‍ഡറില്‍ പാട്ട് പ്ലേ ചെയ്യുകയായിരുന്ന സുരേന്ദ്ര കുമാറിനോട് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പ്രതി ആവശ്യപ്പെട്ടു.

എന്നാല്‍, ഇത് സുരേന്ദ്ര കുമാര്‍ നിരസിച്ചു. കുപിതനായ സൈഫ് അലി സുരേന്ദ്ര കുമാറിനെ അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് സുരേന്ദ്ര കുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News