24.7 C
Kottayam
Monday, September 30, 2024

ബഹിരാകാശത്തേക്ക് മനുഷ്യന്‍!ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ നിർണായക പരീക്ഷണം നാളെ; ആകാംക്ഷയോടെ രാജ്യം

Must read

ന്യൂഡൽഹി∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) നാളെ. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണമാണ് ശനിയാഴ്ച രാവിലെ നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണു പരീക്ഷണ വിക്ഷേപണം. മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണു ഗഗൻയാൻ ദൗത്യം. പരീക്ഷണം പൂർത്തിയാക്കി അടുത്ത വർഷാവസാനം 3 പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണു ലക്ഷ്യം.

ഓഗസ്റ്റ് 23നു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3, ഒന്നര ആഴ്ചയ്ക്കു ശേഷം സൂര്യനെ നേരിട്ടു നിരീക്ഷിക്കുന്നതിനുള്ള ആദിത്യ എൽ1 വിക്ഷേപണം എന്നിങ്ങനെ ഒരുപിടി വിജയകരമായ ദൗത്യങ്ങൾക്കു ശേഷമാണ് ഐഎസ്ആർഒ ഗഗൻയാൻ പരീക്ഷണ ദൗത്യത്തിന് ഒരുങ്ങുന്നത്. ഈ വർഷം ഇതുവരെ 7 വിക്ഷേപണങ്ങളാണ് ഐഎസ്ആർഒ നടത്തിയത്; അവയെല്ലാം വിജയവുമായിരുന്നു.

വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ടിവി–ഡി1 പരീക്ഷണം, ദൗത്യത്തിലെ പ്രധാന നാഴികക്കല്ലായാണ് ഐഎസ്ആർഒ കണക്കാക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണം കൂടിയാണിത്.

gaganyaan-test

യാത്രികരെ കയറ്റാൻ ഉപയോഗിക്കുന്ന ക്രൂ മൊഡ്യൂൾ (സിഎം), അപകടമുണ്ടായാൽ യാത്രക്കാരെ രക്ഷിക്കാൻ വളരെവേഗം പ്രവർത്തനം തുടങ്ങുന്ന ഖര മോട്ടറോടു കൂടിയ ക്രൂ എസ്കേപ് സിസ്റ്റം (സിഇഎസ്), ക്രൂ മൊഡ്യൂൾ ഫെയറിങ്, ഇന്റർഫേസ് അഡാപ്ടറുകൾ എന്നീ ഉപകരണങ്ങളുമായാണ് പരീക്ഷണ വിക്ഷേപണം.

മനുഷ്യയാത്രയ്ക്കു യോജിച്ച വിധം പരിഷ്കരിച്ച എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണു ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുന്നത്. എന്നാൽ, ടിവി–ഡി1 പരീക്ഷണത്തിൽ ജിഎസ്എൽവി വിക്ഷേപണ വാഹനത്തിന്റെ സ്ട്രാപ്–ഓൺ ലിക്വിഡ് മോട്ടറുകളിൽ (എൽ40) ഒരെണ്ണം ഉപയോഗിച്ചാണ് വിക്ഷേപണം ഈ റോക്കറ്റിൽ ബഹിരാകാശ യാത്രികരെ കയറ്റുന്ന ക്രൂ മൊഡ്യൂളിന്റെ മാതൃകയും ക്രൂ എസ്കേപ് സിസ്റ്റം ഉൾപ്പെടെയുള്ള മറ്റു ഘടകങ്ങളും ഉണ്ടാകും. ക്രൂ എസ്കേപ് സിസ്റ്റം ഉപയോഗിച്ചാണ് ഉപേക്ഷിക്കുന്ന റോക്കറ്റിൽ നിന്ന് ക്രൂ മൊഡ്യൂളിനെ വേർപെടുത്തി ഭൂമിയിലെ നിശ്ചിത സ്ഥാനത്ത് സുരക്ഷിതമായി ഇറക്കുക.

ഇസ്രോ പുറത്തുവിട്ട ഗഗൻയാന്‍ പേടകത്തിന്റെ ചിത്രം

ടിവി–ഡി1 പരീക്ഷണത്തിൽ ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപണം കഴിഞ്ഞാൽ അന്തരീക്ഷത്തിൽ 17 കിലോമീറ്റർ മുകളിലേക്കു ക്രൂ മൊഡ്യൂളിനെ റോക്കറ്റ് എത്തിക്കും. ശബ്ദത്തിന്റെ വേഗത്തിലാകും ഈ റോക്കറ്റിന്റെ കുതിപ്പ്. 17 കിലോമീറ്റർ ഉയരത്തിൽ ക്രൂ എസ്കേപ് സിസ്റ്റം പ്രവർത്തിക്കുകയും ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെടുകയും ചെയ്യും. ഉടൻ പാരഷൂട്ടുകൾ വിടരും. അങ്ങനെ കരയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാകും മൊഡ്യൂൾ പതിക്കുക. ‌പരിശീലനം ലഭിച്ച നാവിക സേനയുടെ ഡൈവിങ് സംഘം അവിടെനിന്ന് ക്രൂ മൊഡ്യൂൾ വീണ്ടെടുത്ത് കപ്പലിൽ എത്തിക്കും. 

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം

നാളെ നടക്കുന്ന പരീക്ഷണത്തിനു പിന്നാലെ 3 പരീക്ഷണവാഹന ദൗത്യങ്ങൾ കൂടി നടത്തുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിയത്. യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണദൗത്യമാണ് (ടിവി-ഡി1) 21ന് നടക്കുക. പ്രത്യേക വിക്ഷേപണവാഹനത്തിൽ 17 കിലോമീറ്റർ ഉയരെ എത്തിക്കുന്ന ക്രൂ മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ ഇറക്കും. തുടർന്ന് സുരക്ഷിതമായി കരയിലെത്തിക്കും. ഡി2, ഡി3, ഡി4 എന്നിങ്ങനെ 3 പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തും.

ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാർഥ ഗഗൻയാൻ ദൗത്യത്തിന്റെ സാഹചര്യങ്ങൾ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗൻ‍യാൻ ദൗത്യം 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്നു സൂചന. യഥാർഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. അതിനു മുൻപ് യഥാർഥ ക്രൂ മൊഡ്യൂളിന്റെ ഭാരവും വലുപ്പവുമുള്ള ക്രൂമൊഡ്യൂൾ ഹെലികോപ്റ്ററിൽ നിശ്ചിത ഉയരത്തിലെത്തിച്ച ശേഷം താഴേക്കിടുന്ന ഇന്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണങ്ങൾ, പലഘട്ടങ്ങളിലായുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനുകൾ എന്നിവയും നടക്കും.

യാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ വിവിധ പരീക്ഷണങ്ങൾ പൂർത്തിയായ ശേഷം, മനുഷ്യർ ഇല്ലാതെ ഒരു ഗഗൻയാൻ ദൗത്യം നടത്തും. അതിൽ ‘വ്യോമമിത്ര’ എന്ന സ്ത്രീ റോബട്ട് ഉണ്ടാകും. ഈ പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കി അടുത്ത വർഷാവസാനം 3 പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week