28.4 C
Kottayam
Saturday, June 6, 2026

പട്ടാപകൽ വണ്ടി ഇടിച്ചു വീണ്ടു,കണ്ടില്ല, നിലതെറ്റി വീണ മുഹമ്മദ് ആരോടും പറഞ്ഞുമില്ല, പക്ഷേ എല്ലാം സിസിടിവിയിൽ തെളിഞ്ഞു

Must read

കോഴിക്കോട്: വണ്‍വേ നിയന്ത്രണം തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ വയോധികനെ ഇടിച്ചു തെറിപ്പിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. മുക്കം പി സി റോഡില്‍ വ്യാപാരം നടത്തുന്ന കെ പി മുഹമ്മദി(74) നെയാണ് തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ 14ാം തീയ്യതിയാണ് അപകടം സംഭവിച്ചത്. എന്നാല്‍ സ്‌കൂട്ടര്‍ ഇടിച്ചതാണെന്ന വിവരം മുഹമ്മദ് ആരോടും പറഞ്ഞില്ല. റോഡിലേക്കിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണുവെന്ന് ഓടിക്കൂടിയ നാട്ടുകാരോട് പറയുകയായിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മുഹമ്മദ് യഥാര്‍ത്ഥ വിവരം ഡോക്ടറോട് പറഞ്ഞത്. വിദഗ്ധ പരിശോധനയില്‍ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ അപകടം നടന്നതിന് സമീപമുള്ള കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. വണ്‍വേ നിയന്ത്രണമുള്ള സ്ഥലത്തുകൂടി പ്രവേശിച്ച സ്‌കൂട്ടര്‍ റോഡിലേക്കിറങ്ങിയ മുഹമ്മദിനെ തട്ടിത്തെറിപ്പിക്കുന്ന ദൃശ്യമാണ് ബന്ധുക്കള്‍ കണ്ടത്.

മുക്കം അഭിലാഷ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡ് വണ്‍ വേ ആണ്. ഈ നിയന്ത്രണം തെറ്റിച്ചു വന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. സ്‌കൂട്ടറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ അപകടം നടന്നിട്ടും നിര്‍ത്താതെ പോകുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. അപകടം നടക്കുമ്പോള്‍ സമീപത്തായി ആരും ഉണ്ടായിരുന്നില്ല. പിന്നാലെയെത്തിയ യാത്രികരും ഇവിടെ നിന്ന് അല്‍പം മാറി ജോലിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡും ഉള്‍പ്പെടെ മുഹമ്മദിന്റെ അടുത്തേക്ക് എത്തുന്നത് ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

- Advertisement -

ഇവരോടും കാല്‍ വഴുതി വീണതാണെന്ന് മുഹമ്മദ് പറഞ്ഞതായാണ് സൂചന. സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രസ്തുത റോഡിലൂടെ വണ്‍ വേ തെറ്റിച്ച് വാഹനങ്ങള്‍ പ്രവേശിക്കുന്നത് സാധാരണമാണെന്ന പരാതി നാട്ടുകാരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

Popular this week