24.1 C
Kottayam
Friday, June 5, 2026
No menu items!

വിവാഹമുറപ്പിച്ചത് 21-കാരിയുമായി; വധുവിന്റെ വേഷത്തിലെത്തിയത് യുവതിയുടെ വിധവയായ അമ്മ; യുവാവിന്റെ പരാതിയില്‍ അന്വേഷണം

Must read

ഷാംലി: വിവാഹ വേദിയില്‍ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരി. വരന് തോന്നിയ സംശയത്തിന്റെ പേരില്‍ വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തില്‍ നിന്നൊഴിയുകയും കേസില്‍ കുടുങ്ങാതിരിക്കാന്‍ പൊലീസ് സഹായം തേടുകയുമായിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 21കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് നിശ്ചയിച്ചത്.

എന്നാല്‍ വിവാഹ വേദിയില്‍ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയര്‍ത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസില്‍ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

- Advertisement -

പിന്നാലെ തന്നെ ഇയാള്‍ പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. മാര്‍ച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേര്‍ന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. നിക്കാഹ് ചടങ്ങ് പുരോഗമിക്കവേ വധുവിന്റെ പേര് താഹിറ എന്ന് മൗലവി പറഞ്ഞതോടെയാണ് അസീമിന് പന്തികേട് തോന്നിയത്.

- Advertisement -

വധുവിന്റെ വീട്ടില്‍ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂത്ത സഹോദരന്‍ നദീം ഭാര്യ ഷാഹിദ എന്നിവര്‍ക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസല്‍പൂര്‍ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിശദമാക്കിയത്.

- Advertisement -

വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമാവുകയും നിയമനടപടികള്‍ എന്തെങ്കിലും വരുമോ എന്ന് പേടിക്കുകയും ചെയ്തതോടെ അസീം വീട്ടിലേക്ക് മടങ്ങുകയും മീററ്റിലെ എസ്എസ്പി ഓഫീസിലെത്തി വ്യാഴാഴ്ച പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും മീററ്റ് എസ്എസ്പി ഡോ. വിപിന്‍ താട പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week