ഈജിപ്ത്: ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നെന്നാരോപിച്ച് വിവാഹമോചനം തേടി യുവാവ്. ഈജിപ്ത് സ്വദേശിയായ മുപ്പത്കാരനാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. ഇരുപത്തിരണ്ടുകാരിയായ തന്റെ ഭാര്യ അയല്‍വാസികളില്‍ നിന്ന് വസത്രം വാങ്ങിയതിന് ശേഷം തിരിച്ചുകൊടുക്കുന്നില്ലെന്നും ഇത് ആവശ്യപ്പെട്ട് അയല്‍വാസികള്‍ വരുമ്പോള്‍ അവരെ അടിക്കുന്നതായും യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഒരിക്കല്‍ ഭാര്യ വസ്ത്രം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്ന് പറഞ്ഞ് തന്റെ അയല്‍വാസി തന്നെ തടഞ്ഞുനിര്‍ത്തിയതായി യുവാവ് പറഞ്ഞു. വസ്ത്രം തിരിച്ചുതരാത്തതിന് പോലീസില്‍ പരാതിപ്പെടുമെന്ന് അയല്‍വാസി അറിയിച്ചതായും ഇയാള്‍ പറഞ്ഞു.
വാരാന്ത്യങ്ങളിലും മറ്റും പുറത്തുപോവുമ്പോഴാണ് ഭാര്യ മറ്റുളളവരില്‍ നിന്ന് വസ്ത്രം വാങ്ങിയിരുന്നത്. പരാതി വ്യാപകമായതോടെ അയല്‍വാസികള്‍ക്ക് താന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങിച്ചുകൊടുത്തു. വസ്ത്രം തിരിച്ചു ചോദിച്ചവരെ ഭാര്യ മര്‍ദിച്ചുവെന്നും യുവാവ് പറഞ്ഞു.
ഭാര്യയുടെ പ്രവൃത്തിയില്‍ സഹികെട്ട യുവാവ് യുവതിയുടെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും വിവാഹമോചനത്തിന് തയ്യാറായില്ല. വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം. ഇയാള്‍ വിവാഹമോചനത്തിനായി കേസ് ഫല്‍ ചെയ്തതായി പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.