കായംകുളം: നിയന്ത്രണം വിട്ട സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു.പത്തിയൂർ മണ്ണോലിൽ തറയിൽ രാധാകൃഷ്ണൻ്റെ മകൻ രാജേഷ് (37) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
സ്കൂട്ടറിൽ ഭാര്യാ ഗൃഹമായ കരീലകുളങ്ങര വേരുവള്ളി ഭാഗം കാഞ്ഞിരത്തിൽ തറയിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സമീപത്തെ പി ഐപി കനാലിലേക്ക് നിയന്ത്രണം വിട്ട് വീണത്. ഓടിക്കൂടിയ സമീപവാസികൾ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

