കോട്ടയം: ഗൃഹനാഥൻ ശരീരത്തിൽ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽനിന്ന് പുറത്തുപോയിരുന്നു. രാത്രി 11.30-ഓടെയാണ് വീടിന് സമീപത്തെ പറമ്പിൽനിന്ന് ശബ്ദം കേട്ടത്. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടയാണ് വയറ്റിൽ കെട്ടിവെച്ചശേഷം പൊട്ടിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


