കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോട്ടയം: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ്(34) ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ വച്ചാണ് അപകടം നടന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു.
അതേസമയം കണ്ണൂര്‍ പാപ്പിനിശേരി വേളാപുരം ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് മുകളില്‍ കൂറ്റന്‍മരം വീണു സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. തളിപ്പറമ്പ് ബക്കളം സ്വദേശി ക്രിസ്റ്റഫറി (64) നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് പോകുമ്പാഴാണ് അപകടം. അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ – തളിപ്പറമ്പ് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ വാഹന ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചു മാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.