33.4 C
Kottayam
Sunday, May 5, 2024

കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഏഴാമത്തെ മരണം

Must read

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ഒരാഴ്ചയിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ഏഴു കോവിഡ് മരണങ്ങളാണ്.

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യക്ക് ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58) മരിച്ചത്. എറണാകുളത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു. സികെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ടി ഹസൈനാര്‍ ഹാജി (78), ഷെഹര്‍ബാനു (73) എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ ചക്കരക്കല്ല് തലമുണ്ട സ്വദേശി സജിത് കൊവിഡ് ബാധിച്ചു മരിച്ചു. 40 വയസായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സജിത്. ഇന്ന് രാവിലെ 9.45 നായിരുന്നു മരണം. കഴിഞ്ഞ മാസം 15ന് ആയിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സജിത്. ആദ്യ രണ്ട് കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. വീണ്ടും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പരിചരിക്കാന്‍ വേണ്ടി നിന്ന അടുത്ത ബന്ധുവിന്റെ ആദ്യ ഫലം പോസിറ്റീവ് ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week