അമിതാഭ് ബച്ചന്‍ കൊവിഡ് മുക്തനായി
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ കൊവിഡ് മുക്തനായി. 23 ദിവസത്തിനു ശേഷമാണ് അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയത്. അമിതാഭിന്റെ മകനും അഭിനേതാവുമായ അഭിഷേക് ബച്ചനാണ് വിവരം അറിയിച്ചത്. പിതാവ് കൊവിഡ് മുക്തനായെന്നും ആശുപത്രി വിട്ട് അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
🙏🏽 my father, thankfully, has tested negative on his latest Covid-19 test and has been discharged from the hospital. He will now be at home and rest. Thank you all for all your prayers and wishes for him. 🙏🏽
— Abhishek Bachchan (@juniorbachchan) August 2, 2020
ജൂലായ് 11നാണ് അമിതാഭിന് കൊവിഡ് പോസിറ്റീവായത്. പിറ്റേന്ന് അഭിഷേക് ബച്ചനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് നേരത്തെ കൊവിഡ് ഭേദമായിരുന്നു. എന്നാല്‍, അഭിഷേക് ബച്ചന്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
I, Unfortunately due to some comorbidities remain Covid-19 positive and remain in hospital. Again, thank you all for your continued wishes and prayers for my family. Very humbled and indebted. 🙏🏽
I’ll beat this and come back healthier! Promise. 💪🏽— Abhishek Bachchan (@juniorbachchan) August 2, 2020