കൊല്ലം: തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഭാര്യയും കാമുകനും ആയിരിക്കും ഉത്തരവാദിയെന്ന് പോലീസില്‍ അറിയിച്ച് കൊല്ലത്തെ റെയില്‍വെ ഉദ്യോഗസ്ഥന്‍. തന്നെ അപായപ്പെടുത്തിയേക്കുമെന്നും ഭാര്യയുടെ അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് കൊല്ലം സ്വദേശിയായ വിനോദ്. കുടുംബം തകര്‍ക്കുന്ന വര്‍ക്കല സ്വദേശി ശ്യാം ആലുക്കയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇയാളുടെ ആവശ്യം.
വാലന്റൈന്‍സ് ഡേ ആഘോഷിക്കാനായി ഭാര്യ കാമുകനൊപ്പം വര്‍ക്കല പാപനാശം ലോഡ്ജില്‍ എത്തിയെന്നും താന്‍ കൈയ്യോടെ ഇരുവരേയും പിടികൂടിയെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്. ലോഡ്ജില്‍ താന്‍ എത്തിയത് അറിഞ്ഞ് തന്റെ ഭാര്യ മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വര്‍ഷങ്ങളായി ഇവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.
ശ്യാമിന്റെ കൈയ്യില്‍ പല ഓണ്‍ലൈന്‍ ചാനലുകളുടേയും ഐഡി കാര്‍ഡുകളും ചില മാധ്യമ സംഘടനകളുടെ കാര്‍ഡും ഉണ്ട്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ഇയാള്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞാണ് പോലീസില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.
ശ്യാമിന് ഏറെ നാളുകളായി തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ താന്‍ ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചുതിലൂടെയാണ് കാര്യങ്ങള്‍ മനസിലാക്കിയതെന്നാണ് വിനോദിന്റെ അവകാശവാദം. ഭാര്യയുടെ വാട്സ്ആപ്പ് ചാറ്റിങ്ങുകള്‍ താന്‍ കണ്ടെന്നും ഭാര്യയുടെ അശ്ളീല വീഡിയോകളും ഫോട്ടോകളും കാമുകന്‍ ശ്യാം ആലുക്കയുടെ കൈവശവും കൂട്ടുകാരുടെ കൈവശവും ഉണ്ടെന്നും അത് പിടിച്ചെടുത്ത് നശിപ്പിക്കണം എന്നും ഭര്‍ത്താവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും 10 വയസുകാരി മകളുടെ ഭാവിയും ഓര്‍ത്തിട്ടായിരുന്നു ഇതുവരെ ക്ഷമിച്ചത്. എന്നാല്‍ കാമുകനും ഭാര്യയും ബന്ധം പരസ്യമായി തുടരുന്നത് തന്നെ മാനസികമായി തകര്‍ത്തു. ഏതെങ്കിലും കാരണവശാല്‍ കൊല്ലപ്പെടുകയോ അസ്വഭാവിക മരണം ഉണ്ടാവുകയോ ചെയ്താല്‍ തന്റെ ഭാര്യയും കാമുകനും മാത്രമായിരിക്കും അതിന്റെ കാരണക്കാര്‍ എന്നും യുവാവ് പറഞ്ഞു.