ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു; യുവാവ് ജീവനൊടുക്കി

കോതമംഗലം: ജോലിയില്‍ നിന്ന് പിരിച്ചു വിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ അനുപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചു വിട്ടതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.

പാലക്കാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞ് തിങ്കളാഴ്ച്ച വീട്ടില്‍ നിന്ന് ഇറങ്ങിയ അനൂപ്, കോതമംഗലത്തെത്തി സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങള്‍ കമ്പനി അധികൃതര്‍ക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. പിതാവ്: പാറക്കല്‍ രവീന്ദ്രനാഥ്. മാതാവ്: ഗീത. ഭാര്യ: സരിത (കുറ്റിലഞ്ഞി എം.ഇ.എസ് സ്‌ക്കൂള്‍ അധ്യപിക) മക്കള്‍: അശ്വിന്‍, ദേവിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News