24.8 C
Kottayam
Friday, June 5, 2026
No menu items!

നല്ലത് വേറെ വരുമെന്ന് വിശ്വസിച്ചു; കഞ്ചാവ് ലഹരിയില്‍ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി

Must read

ഗുവാഹത്തി: കഞ്ചാവിന്റെ ലഹരി തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. അസമിലാണ് നാടിനെ ഞെട്ടിച്ച സംഭവം. സോനിത് പൂര്‍ സ്വദേശിയായ സഹജുല്‍ അലിയാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. നല്ലത് വരുമെന്ന് പറഞ്ഞാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് സഹജുല്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ തുടര്‍ന്ന് ഗുരുതാരാവസ്ഥയിലായ യുവാവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേയ് 19ന് ആണ് സഹജല്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. നേരത്തെ മാനസിക വിഭ്രാന്തിയെ തുടര്‍ന്ന് ഇയാള്‍ സിംഹത്തിന്റെ കൂട്ടില്‍ ഒരു രാത്രി കിടന്നുറങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നു. മറ്റുള്ള ലഹരി മരുന്നുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ട്.

ഗുവാഹത്തി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ മതത്തില്‍ കഞ്ചാവ് വലിക്കുന്നത് പാപമായാണ് കണക്കാക്കുന്നതെന്ന് അലി വിശദീകരിക്കുന്നു. ഇത്തരം ലഹരി മരുന്ന് കഴിക്കാതെ അലിക്ക് ജീവിക്കാന്‍ കഴിയില്ല. കഞ്ചാവ് വലിക്കാന്‍ എന്റെ മതം അനുവദിക്കുന്നില്ല. ഞാന്‍ അത് പുകവലിച്ചതിനുശേഷം, സമൂഹത്തിന് എന്തെങ്കിലും മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ ആശങ്കാകുലനായിരുന്നു. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നെന്ന് അലി പറയുന്നു.

മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് അലി ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2003ല്‍ ഒരിക്കല്‍ സിംഹത്തോടൊപ്പം ഒരു രാത്രി ചിലവഴിച്ചത് ഉള്‍പ്പെടെ, നിരവധി വര്‍ഷങ്ങളായി അലിയുടെ അത്തരം വിചിത്രമായ രംഗങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അലിയുടെ സുഹൃത്ത് പറയുന്നു. അതേസമയം, ഫെബ്രുവരിയിലും തായ്ലന്‍ഡില്‍ ഒരാള്‍ കഞ്ചാവ് വലിച്ചതിന് ശേഷം തന്റെ ലിംഗം മുഴുവന്‍ കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റി.

- Advertisement -

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week