ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന്‌ യുവാവിന്റെ പരാക്രമം

കോട്ടയം: കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന്റെ അടിയിൽ കയറിക്കിടന്ന് യുവാവിന്റെ പരാക്രമം. കോട്ടയം പാറമ്പുഴ സ്വദേശിയായ 47കാരനാണ് ട്രെയിനിനടിയിൽ കയറി പരാക്രമം നടത്തിയത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് സംഭവം. കോതനെല്ലൂർ റെയിൽവേ ക്രോസിന് സമീപം ട്രെയിൻ വേഗത കുറഞ്ഞപ്പോൾ ഇയാൾ ട്രാക്കിൽ കയറി കൈകാണിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. പിന്നാലെ ബോഗിക്കടയിൽ കയറിക്കിടന്നു.

ഉടൻതന്നെ സമീപമുള്ള നാട്ടുകാർ യുവാവിനെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് ഇയാളെ ട്രെയിനിന്റെ അടിയിൽ നിന്ന് പുറത്തേക്കെത്തിക്കാനായത്.മാനസിക അസ്വാസ്ഥ്യം കാണിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അരമണിക്കൂറോളം ഇയാൾ ട്രെയിന് അടിയിൽ കിടന്നതായി ദൃസാക്ഷികൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News