CrimeNationalNews

പശുവിന്റെ മുന്നിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ മർദ്ദനം, വിവാദമായതോടെ പ്രതിയെ പൊക്കി പോലീസ്

ഭോപ്പാൽ: പശുവിന്റെ (Cow) മുന്നിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ഒരാളെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. മധ്യപ്രദേശിലെ (Madhya Pradesh) രത്‌ലം ജില്ലയിലാണ്  പശുവിന്റെ മുന്നിൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് ഒരാളെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. ആക്രമണത്തിന്റെ വീഡിയോയിൽ കുടുങ്ങിയ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 323, 294, 506 എന്നീ വകുപ്പുകൾ പ്രകാരം വെള്ളിയാഴ്ച രാത്രിയാണ് മനക് ചൗക്ക് പൊലീസ് പ്രതിയായ വീരേന്ദ്ര റാത്തോഡിനെ അറസ്റ്റ് ചെയ്തത്. 

പശുവിന്റെ മുന്നിൽ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് സെയ്ഫുദ്ദീൻ പട്‌ലിവാല എന്നയാളെ റാത്തോഡ് മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് ആക്രമിക്കപ്പെട്ടയാളെ കണ്ടെത്തി. ഇയാളുടെ പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി മണിക് ചൗക്ക് പൊലീസ് സ്റ്റേഷൻ ഇൻചാർജ് സച്ചിൻ ദബർ പറഞ്ഞു. പശുവിന് മുന്നിൽ മൂത്രമൊഴിച്ചെന്ന് പ്രതികൾ ആരോപിക്കുമ്പോൾ സെയ്ഫുദ്ദീൻ മാപ്പ് പറയുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. ഇയാൾ ആവർത്തിച്ച് മാപ്പ് പറഞ്ഞിട്ടും പ്രതി സൈഫുദ്ദീന്റെ കരണത്തടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button