29.4 C
Kottayam
Saturday, June 6, 2026

ആലപ്പുഴയില്‍ യുവാവിനെ വീടുകയറി വെട്ടി; പിണങ്ങിയിറങ്ങിയ ഭാര്യയുമായി അക്രമി നീന്തി രക്ഷപ്പെട്ടു

Must read

ആ ലപ്പുഴ: യുവാവിനെ അക്രമി വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം പിണങ്ങിവന്ന ഭാര്യയുമായി സ്ഥലം വിട്ടു. രാമങ്കരിയിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

സംഭവിച്ചത് ഇങ്ങനെ, വേഴപ്ര സ്വദേശി ബൈജുവിനാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണ്. ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ ഭർത്താവായ സുബിനാണ് വെട്ടിയത്. യുവതി സുബിന്റെ മുൻ ഭാര്യയാണെന്നും പറയുന്നുണ്ട്. കുറച്ചുനാളായി സുബിനും ഭാര്യയും പിണക്കത്തിലായിരുന്നു.

ഓണത്തിന് മുമ്പാണു യുവതി ബൈജുവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്തിലായിരുന്നു ബൈജുവിന്റെ വീട്. പുലർച്ചെ രണ്ടുമണിയോടെ നീന്തിയാണ് സുബിൻ ബൈജുവിന്റെ വീട്ടില്‍ എത്തിയത്. തുടർന്ന് അവിടത്തന്നെ ഉണ്ടായിരുന്ന വാക്കത്തിയെടുത്താണ് ആക്രമിച്ചത്.

ബൈജുവിന്റെ കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. മാരകമായി വെട്ടേറ്റ ബൈജു ബോധരഹിതനായി വീണതോടെ സുബിൻ യുവതിയുമായി നീന്തി സ്ഥലംവിട്ടു. ഏറെ നേരം കഴിഞ്ഞ് ബാേധം വീണപ്പോഴാണ് താൻ ആക്രമിക്കപ്പെട്ട വിവരം ബൈജു കൂട്ടുകാരെ വിളിച്ചറിയിച്ചത്.

- Advertisement -

അവരെത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ച്‌ ഏറെ അവശനായിരുന്നു ബൈജു. ഇയാള്‍ സുഖംപ്രാപിച്ചുവരുന്നതായും നില ഭദ്രമാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുബിനെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പൊലീസ് പറയുന്നത്. തന്റെ ഭാര്യയെ ബൈജു ഒപ്പം കൂട്ടിയതാണോ സുബിന്റെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week