കൊച്ചിയില്‍ യുവതിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കാക്കനാട്: യുവതിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പിറവം സ്വദേശിയായ ജോബിന്‍ പോള്‍ റെജിയാണ് (28) ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. പ്രതിയോടൊപ്പം താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഉപദ്രവത്തെത്തുടര്‍ന്ന് ഇയാളില്‍നിന്ന് അകലുകയും മാറിത്താമസിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 13ന് ബ്രഹ്‌മപുരം റോഡിലായിരുന്നു സംഭവം നടന്നത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന ജോബിന്‍ പിറകില്‍നിന്ന് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News