KeralaNews

വീടിനുള്ളില്‍ കയറിയത് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്; മലപ്പുറത്ത് വീട്ടില്‍ നിന്ന് 125 പവന്‍ കവര്‍ന്നത് വീട്ടുകാരുടെ അടുത്ത ബന്ധു

മലപ്പുറം: ചേകനൂരില്‍ വീട്ടില്‍ നിന്ന് നൂറ്റി ഇരുപത്തിയഞ്ച് പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍. പന്താവൂര്‍ സ്വദേശി മൂസക്കുട്ടിയാണ് പിടിയിലായത്. ഇയാള്‍ കുടുംബത്തിന്റെ അടുത്ത ബന്ധുകൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണവും 65000 രൂപയും മോഷണം പോയത്.

പ്രൊഫഷണല്‍ മോഷണസംഘങ്ങള്‍ അല്ല, മറിച്ചു കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ തന്നെയാകാം കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു. മോഷണത്തിന് ഇരയായ കുടുംബവും ഇതേ സംശയം തന്നെയാണ് പോലീസിനോട് പങ്കുവച്ചത്. പോലീസും വിരലടയാള വിദഗ്ധരും അന്ന് തന്നെ വീട്ടില്‍ പരിശോധന നടത്തി.

പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് വീട്ടുടമയുടെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവ് മൂസക്കുട്ടിയെ പോലീസ് പിടികൂടിയത്. നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയ ശേഷമാണ് പ്രതി അകത്ത് കടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ ശേഷമായിരുന്നു കവര്‍ച്ച. മോഷ്ടിച്ച സ്വര്‍ണ്ണവും പണവും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button