CrimeKeralaNews

പോലീസുകാരനെന്ന് പരിചയപ്പെടുത്തി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

നെടുമങ്ങാട്: പോലീസുകാരനെന്ന് തെറ്റിധരിപ്പിച്ച് ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതയാള്‍ പിടിയില്‍. പാലോട് പൗവത്തൂര്‍ സ്മിതാഭവനില്‍ ദീപു കൃഷ്ണന്‍ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്. ബലാത്സംഗം ചെയ്തശേഷം ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞദിവസമാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്.

പോലീസുകാരനെന്ന വ്യാജേനയാണ് ഒരു ബന്ധുവിന്റെ ബൈക്കില്‍ ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയത്. നെടുമങ്ങാട് സ്റ്റേഷനിലെ പോലീസുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയശേഷം ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ചില പേപ്പറുകളില്‍ ഒപ്പിട്ടുതരണമെന്നും യുവതിയോട് പറഞ്ഞു. ഇയാള്‍ നല്‍കിയ പേപ്പറുകളില്‍ ഒപ്പിടാന്‍ ശ്രമിച്ച യുവതിയെ വായപൊത്തിപ്പിടിച്ച് തള്ളിയിട്ടായിരുന്നു ബലാത്സംഗം. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

യുവതിയെ ഉപദ്രവിച്ചതിനുശേഷം ബൈക്കുമായി ഇയാള്‍ സ്ഥലംവിട്ടു. സംശയം തോന്നിയ യുവതി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പോലീസില്‍ പരാതി നല്‍കി. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. അവിവാഹിതനാണ് ദീപുകൃഷ്ണന്‍. കരമന, പാലോട് പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകളുണ്ട്. ഇതിനൊപ്പം അടിപിടികേസിലും ഇയാള്‍ പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button