News

വിവാഹ വാഗ്ദാനം നല്‍കി മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു; തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച ശേഷവും നഗ്നചിത്രം കാട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍

ഇടുക്കി: ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍. ഒമ്പതേക്കര്‍ പുത്തന്‍വീട്ടില്‍ അജിത് അശോകന്‍ ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി മൂന്നു വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

തുടര്‍ന്ന് ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ആറുമാസത്തിനു ശേഷം യുവാവ് കൈവശമുണ്ടായിരുന്ന നഗ്‌നഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. ഒരു വര്‍ഷത്തോളം ഇത്തരത്തില്‍ പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. ഒടുവില്‍ ഗത്യന്തരമില്ലാതെ യുവതി പ്രതിക്കെതിരെ ഉപ്പുതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രണയ സമയത്ത് യുവാവ് മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ നഗ്‌നഫോട്ടോകള്‍ കാണിച്ചാണ് ഇയാള്‍ യുവതിയെ വീണ്ടും പീഡനത്തിനിരയാക്കിയതെന്നും, ഇയാളുടെ ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി. രാജ്മോഹനന്റെ നിര്‍ദ്ദേശപ്രകാരം ഉപ്പുതറ സി.ഐ എം.എസ്. റിയാസാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button