പ്രണയാഭ്യര്‍ഥന നിരസിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കറയി ആക്രമിച്ച യുവാവ് അറസ്റ്റില്‍

ചാത്തന്നൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍. ചാത്തന്നൂര്‍കാരം കോട് കണ്ണേറ്റ പൊയ്കയില്‍ പുത്തന്‍വീട്ടില്‍ സജീവാ (20) ണ് പിടിയിലായത്. പ്രണയാഭ്യര്‍ത്ഥനയുമായി ഈയാള്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ശല്യം ചെയ്യുന്നത് വിലക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പരിസരവാസികളും രക്ഷിതാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഈയാളില്‍ നിന്നും രക്ഷപ്പെടുത്തി.തുടര്‍ന്ന് പോലിസില്‍ പരാതി നല്കുകയായിരുന്നു.

ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ പോലീസ് സജീവിനെ അറസ്റ്റ് ചെയ്തു. ഈയാള്‍ക്കെതിരെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനും പോക്‌സോ നിയമപ്രകാരവും കേസ്സെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News