യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ


കോട്ടയം: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത് രഞ്ജേഷ് ഭവൻ വീട്ടിൽ രഞ്ജേഷ് (30) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 18- )o തീയതി വൈകിട്ടോടുകൂടി പുന്നപ്പുഴി ഭാഗത്തുള്ള തറേപ്പറമ്പ് ഷാപ്പിൽ വെച്ച് തലയാഴം മാടപ്പള്ളി സ്വദേശിയായ 42 കാരനെ ഷാപ്പിലെ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഷാപ്പിൽ വെച്ച് ഇവര്‍ തമ്മില്‍ വാക്ക് തർക്കം ഉണ്ടായതിനെ തുടര്‍ന്നാണ്‌ രഞ്ജേഷ് ഇയാളെ ആക്രമിച്ചത്.സംഭവത്തിന്‌ ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ.ആർ, എസ്.ഐ വിജയപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News