Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
30.8 C
Kottayam
LogoBreaking Kerala
Thursday, July 23, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ സ്ത്രീകള്‍ക്കെതിരേ ലൈംഗികാധിക്ഷേപം; യുവാവ് അറസ്റ്റില്‍

April 30, 2025
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    കല്പറ്റ: ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ സ്ത്രീകള്‍ക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റില്‍. ജൂലൈ 30ലെ ഉരുള്‍പ്പൊട്ടലിന്റെ പിറ്റേദിവസമാണ് അവിടുത്തെ സ്ത്രീകളെക്കുറിച്ച് ഇയാള്‍ ലൈംഗികപരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റഗ്രാം വഴി നടത്തിയത്. സുല്‍ത്താന്‍ബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയില്‍ ബാഷിദ് (28) ആണ് വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.

    എറണാകുളം സ്വദേശിയായ മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു ഇയാളുടെ ഇടപെടല്‍. കല്പറ്റയില്‍ ബിസിനസ് നടത്തുന്ന ഇയാള്‍ കല്പറ്റ എസ് കെഎംജെ സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പില്‍ സേവനം ചെയ്യുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് വയനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്തു. മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ബാഷിദിനെ പിടികൂടിയത്.

    പരാതിക്കാരനായ യുവാവിനൊപ്പം മാര്‍ക്കറ്റിങ് ബിസിനസില്‍ ഉണ്ടായിരുന്ന ആളായിരുന്നു ബാഷിദ്. എന്നാല്‍, സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ബാഷിദിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്കുനേരേ അതിക്രമം നടത്താന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

    വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്‌ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്കുനേരേ മോശം പരാമര്‍ശം നടത്തിയത്. നൂറുകണക്കിന് ഐപി മേല്‍വിലാസങ്ങള്‍ വിശകലനം ചെയ്താണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

    പ്രതിക്കെതിരേ ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. കല്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്‌സിപിഒമാരായ കെ.എ. അബ്ദുല്‍ സലാം, ടി.സി. നജീബ്, സി. രഞ്ജിത്ത്, സി. വിനീഷ, പ്രവീണ്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleമലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരങ്ങള്‍; 100 ഒഴിവ്: ജര്‍മന്‍ ഭാഷയില്‍ ബി1 അല്ലെങ്കില്‍ ബി2 യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം
      Next articleആന്ധ്രാപ്രദേശില്‍ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്: ദുരന്തം ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ
      Ligi

      Weather

      Kottayam
      overcast clouds
      30.8 ° C
      30.8 °
      30.8 °
      56 %
      3.4kmh
      99 %
      Thu
      30 °
      Fri
      32 °
      Sat
      32 °
      Sun
      32 °
      Mon
      32 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      മെസ്സിയെ വികാരഭരിതനാക്കിയ ആ വാക്കുകൾ; ഖത്തർ ലോകകപ്പിൽ ആരാധകരുടെ മനസ്സ് കവർന്ന സോഫി മാർട്ടിനെസ് വീണ്ടും ചർച്ചകളിൽ

      July 4, 2026

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026